ദുൽഖറിന്റെ ഇനിയുള്ള കറക്കം ബെൻസ് മെയ്ബയിൽ

0
71

ദുൽഖർ സൽമാന്റെ ഗാരേജിലേക്ക് എത്തിയ പുതിയ അതിഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മെഴ്സിഡീസ് ബെൻസിന്റെ മെയ്ബ ജിഎൽഎസ് 600 ആണ് ദുൽക്കർ സൽമാന്റെ ഏറ്റവും പുതിയ വാഹനം.

മമ്മൂട്ടിയുടെ പേരിലാണ് കോട്ടയം രജിസ്ട്രേഷനിലുള്ള വാഹനമുള്ളത്. നമ്പർ പ്ലേറ്റിനായി 1.85 ലക്ഷം രൂപയും ഇവർ മുടക്കി. കഴിഞ്ഞ വർഷം ബെൻസ് ജി 63 എഎംജിയും ലാൻഡ് റോവർ ഡിഫൻഡറും ദുൽക്കർ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ അത്യാഡംബര എസ്‍യുവി. ഏകദേശം 2.9 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.