ശാന്തന്‍പാറ പഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളില്‍ നീലക്കുറിഞ്ഞി വസന്തം കാണാനെത്തുന്നവരുടെ തിരക്ക് ദിനം പ്രതി വര്‍ധിച്ചു വരികയാണ്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കള്ളിപ്പാറയിലെ നീലക്കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ അവസരമൊരുക്കുകയാണ് കെഎസ്ആര്‍ടിസി. മൂന്നാര്‍ ഡിപ്പോയില്‍ നിന്നാരംഭിച്ച് ആനയിറങ്കല്‍ വഴി ഉച്ചയ്ക്ക് ഒന്നരയോടെ കള്ളിപ്പാറയിലെത്താം. അവിടെ നിന്ന് രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ ബസ് തിരികെ പോരൂ. അത്രയും സമയം സഞ്ചാരികള്‍ക്ക് അവിടെ ചിലവഴിക്കാം. വൈകീട്ട് ആറു മണിയോടെ മൂന്നാറില്‍ തിരികെയെത്തും.