കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ന്നാ താന്‍ കേസുകൊട് ഇന്ന് തീയേറ്ററുകളിലെത്തും. ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ റീമേക്കിലൂടെ ഇതിനോടകം ഏറെ ശ്രദ്ധേയമായ ചിത്രമാണ് ന്നാ താന്‍ കേസു കൊട്. നടന്റെ വ്യത്യസ്ത ഗെറ്റപ്പും ചര്‍ച്ചയായിരുന്നു.
‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘കനകം, കാമിനി, കലഹം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം.
സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിനയ് ഫോര്‍ട്ട്, ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.