അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സമഗ്ര പരിവര്‍ത്തന പദ്ധതി പുറത്തിറക്കി രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ. ആഭ്യന്തര വിപണിയുടെ 30 ശതമാനമെങ്കിലും പിടിക്കാനാണ് എയര്‍ഇന്ത്യയുടെ പദ്ധതി. 30 പുതിയ വിമാനങ്ങള്‍ കൂടി എയര്‍ ഇന്ത്യ തങ്ങളുടെ ശ്രേണിയിലേക്ക് ഉള്‍പ്പെടുത്തുകയാണ്. ആഭ്യന്തര വിപണിയെ കൂടാതെ അന്താരാഷ്ട്ര റൂട്ടുകളിലെ സര്‍വീസുകളും വിപുലീകരിക്കാനുള്ള പദ്ധതികളും എയര്‍ ഇന്ത്യ ആസൂത്രണം ചെയ്തു കഴിഞ്ഞു.