പാര്‍ട്‌ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 5.9 കോടി പിടിച്ചെടുത്ത് ഇഡി

Related Stories

പാര്‍ട് ടൈം വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ബെംഗളൂരുവിലെ 12 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 5.85 കോടി രൂപ പിടിച്ചെടുത്ത് ഇഡി.
കീപ്പ്‌ഷെയറര്‍ എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള തട്ടിപ്പിന് പിന്നില്‍ ചൈനീസ് പൗരന്മാരായ ചിലരാണെന്ന് ഇഡി കണ്ടെത്തി. ചൈനക്കാരായ ഇവര്‍ ഇന്ത്യയില്‍ കമ്പനികള്‍ ആരംഭിച്ച ശേഷം ഇന്ത്യക്കാരെ ഡയറക്ടര്‍മാരും ട്രാന്‍സലേറ്റര്‍മാരും, എച്ച്ആര്‍ മാനേജര്‍മാരും, ടെലികോളര്‍മാരുമായി നിയമിച്ചിരുന്നു. ഇന്ത്യക്കാരുടെ രേഖകള്‍ ഇവര്‍ വഴി ശേഖരിച്ച ശേഷം ഇതുപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായും ഇഡി കണ്ടെത്തി. കീപ്പ്‌ഷെയറര്‍ എന്ന ആപ്പിനെ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ആപ്പുമായി ബന്ധിപ്പിച്ച ശേഷം ജോലി തേടി സമീപിക്കുന്നവരില്‍ നിന്ന് ആപ്പ് വഴി രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയരുന്നു.
സെലിബ്രിറ്റികളുടെയും മറ്റും വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ ലൈക് ചെയ്യുക എന്നതായിരുന്നു ഇവര്‍ ആളുകള്‍ക്ക് നല്‍കിയിരുന്ന ജോലി. ലൈക്കിന് ആദ്യം ആപ്ലിക്കേഷന്‍ വാലറ്റില്‍ പണം ക്രെഡിറ്റായിരുന്നെങ്കിലും പിന്നീടിത് പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ആളുകളെ കബളിപ്പിക്കുകയായിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories