കാറില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതു സംബന്ധിച്ച കരട് രേഖ ഈ മാസം തന്നെ കേന്ദ്രം പുറത്തിറക്കും.പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന ഉത്തരവിറക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇക്കാര്യം വാഹന നിര്‍മ്മാതാക്കളെയും അറിയിക്കാനൊരുങ്ങുകയാണ് കേന്ദ്രം.നിലവില്‍ മുന്‍ സീറ്റ് യാത്രക്കാര്‍ക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകും.
Home Entrepreneur പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം.