പുതിയ എര്‍ട്ടിഗ അടുത്തയാഴ്ച എത്തും: ബുക്കിങ് തുടങ്ങി

0
197

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ പുതിയ എര്‍ട്ടിഗ വേരിയന്റ് അടുയത്തയാഴ്ച വിപണിയില്‍ ലോഞ്ച് ചെയ്യും. എര്‍ട്ടിഗയുടെ പുതിയ മാതൃകയുടെ ബുക്കിങ് ഇതിനകം ആരംഭിച്ചതായും മാരുതി സുസുകി അറിയിച്ചു. ആവശ്യക്കാര്‍ക്ക് 11000 രൂപ നല്‍കി കാര്‍ ബുക്ക് ചെയ്യാം.
സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടെയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ എര്‍ട്ടിഗയിലുള്ളത്. പുതിയ എര്‍ട്ടിഗയുടെ സിഎന്‍ജി മോഡലും കമ്പനി പുറത്തിറക്കുന്നുണ്ട്.