പുതിയ സ്വകാര്യതാ നയം സംബന്ധിച്ച് ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകി മെറ്റ. ജൂലൈ 26 മുതലാണ് പുതിയ പ്രാബല്യത്തിൽ വരുന്നത്. ഉപയോക്താക്കൾക്ക് മെറ്റയുടെ ഉത്പന്നങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനാണ് ഇത് നടപ്പിലാക്കുന്നത്. മെറ്റപ്ലാറ്റ്ഫോം ഉപയോക്താക്കള്‍ക്ക് സ്വയം സ്വകാര്യത ഓപ്ഷനുകൾ നിയന്ത്രിക്കാനും, ആക്സസ് ചെയ്യാനും കഴിയുന്ന രീതിയിലാണ് രൂപകൽപ്പന. ഇക്കാര്യത്തിൽ വിദഗ്ദ്ധരിൽ നിന്നും നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.