സ്വന്തം പേരിലുള്ള കമ്പനിയുടെ പുത്തന്‍ വാഹനം സ്വയം വാങ്ങിക്കൊണ്ട് വീണ്ടും വൈറലായിരിക്കുകയാണ് ഇന്ത്യയിലെ ഒരു വ്യവസായ പ്രമുഖന്‍.
മഹീന്ദ്രയുടെ പുത്തന്‍ വാഹനം സ്‌കോര്‍പ്പിയോ എന്‍ എസ്‌യുവിയുടെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവച്ച് കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് മഹീന്ദ്ര കമ്പനി ഉടമയായ ആനന്ദ് മഹീന്ദ്ര. നെറ്റീസണ്‍സിനോട് താന്‍ പുതുതായി വാങ്ങിയ വാഹനത്തിന് ഒരു പേരു നിര്‍ദേശിക്കാനും ആനന്ദ് മഹീന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്. റെഡ് റേജ് നിറത്തിലുള്ള സ്‌കോര്‍പ്പിയോയാണ് ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ 20000 സ്‌കോര്‍പിയോ എന്‍ എങ്കിലും ഉപഭോക്താക്കളിലേക്കെത്തിക്കുമെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. ഇതുവരെ ഒരു ലക്ഷത്തിലധികം ബുക്കിങ്ങുകളാണ് കമ്പനിക്ക് ലഭിച്ചു കഴിഞ്ഞിരിക്കുന്നത്.
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് പിന്നാലെ പുതിയ വാഹനത്തിന് പേര് നിര്‍ദേശിക്കാനുള്ള ആവേശത്തിലാണ് ട്വിറ്ററിലെ ഫോളോവേഴ്‌സ് എല്ലാവരും.