‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ‘വിലായത്ത് ബുദ്ധ’യുടെ ഷൂട്ടിങ് ഇടുക്കി മറയൂരില്‍ തുടങ്ങി. വര്‍ഷങ്ങളായി മലയാള സിനിമയില്‍ പ്രധാന സഹസംവിധായകനായി പ്രവര്‍ത്തിച്ച ജയന്‍ നമ്പ്യാര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
ഉര്‍വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്. അരവിന്ദ് കശ്യപാണ് ക്യാമറ.
ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കൊള്ളക്കാരനായാണ് ബിഗ്ബജറ്റ് ചിത്രത്തില്‍ പൃഥ്വിരാജെത്തുന്നത്. ഒപ്പം കോട്ടയം രമേശ്, ഭാസ്‌കരന്‍ മാഷ് എന്ന ഗുരുവായും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരെയും കൂടാതെ ഷമ്മി തിലകന്‍, അനു മോഹന്‍, പ്രിയംവദ കൃഷ്ണന്‍, രാജശ്രീ നായര്‍, ടി.ജെ അരുണാചലം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ഇ കുര്യന്‍