സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്ക് ചുവട് വച്ച് ലോകത്തെ ഏറ്റവും വലിയ ധനികന്‍ ഇലോണ്‍ മസ്‌ക്. ആദ്യ ഉത്പന്നമായ ‘ബേണ്‍ഡ് ഹെയര്‍’ എന്ന പെര്‍ഫ്യൂം മസ്‌ക് പുറത്തിറക്കി. ‘ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം’ എന്നാണ് ഇലോണ്‍ മസ്‌ക് ബേണ്‍ഡ് ഹെയര്‍ പെര്‍ഫ്യൂമിനെ വിശേഷിപ്പിച്ചത്. 100 ഡോളര്‍ വിലയുള്ള പെര്‍ഫ്യൂം വിപണിയില്‍ ലഭ്യമായി തുടങ്ങി.
പുതിയ സംരഭത്തെ കുറിച്ച് ട്വിറ്റര്‍ ബയോയില്‍ പെര്‍ഫ്യൂം സെയില്‍സ്മാന്‍ എന്നും മസ്‌ക് എഴുതി ചേര്‍ത്തു.