മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇതിഹാസ ചരിത്ര സിനിമയായ പൊന്നിയിന്‍ സെല്‍വന്റെ (പിഎസ്-1) ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 200 കോടി രൂപ പിന്നിട്ടതായി നിര്‍മാതാക്കള്‍. സെപ്റ്റംബര്‍ 30ന് തീയേറ്ററുകളിലെത്തിയ ചിത്രം നാല് ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിലെത്തിയത്.
ചോള രാജവംശത്തെ കേന്ദ്രീകരിച്ചുള്ള പൊന്നിയിന്‍ സെല്വന് എന്ന കല്‍ക്കി നോവലിനെ ആസ്പദമാക്കിയുള്ള ഈ സിനിമ മികച്ച പ്രതികരണം നേടി മുന്നേറ്റം തുടരുകയാണ്. വിക്രം, ജയംരവി, കാര്‍ത്തി,
ഐശ്വര്യ റായ് (നന്ദിനി), തൃഷ (കുന്ദവായ്), ജയറാം,ശരത്കുമാര്, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.