മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുന്നു. റിലീസ് ചെയ്ത് രണ്ടാഴ്ചകൊണ്ട് ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു കഴിഞ്ഞു. ആഗോളതലത്തില്‍, ചിത്രം 500 കോടിയിലധികം വരുമാനത്തോടെ വലിയ വിജയമായി മാറി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം സെപ്റ്റംബര്‍ 20നാണ് റിലീസ് ചെയ്തത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കമല്‍ഹാസന്റെ വിക്രമിന്റെ കളക്ഷനായ 183 കോടിയെ മറികടന്ന് തമിഴ്നാട്ടില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി പൊന്നിയില്‍ സെല്‍വന്‍ മാറി. ബുധനാഴ്ച, PS1 തമിഴ്നാട് ബോക്സ് ഓഫീസില്‍ മാത്രം വിക്രമിനെ മറികടന്ന് 186 കോടി രൂപയുടെ ഗ്രോസ് നേടി കൊണ്ടാണ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ദീപാവലി വരെ തടസ്സമില്ലാതെ ഓടുന്നതോടെ തമിഴ്നാട്ടില്‍ നിന്ന് PS1 200 കോടി രൂപ കളക്ട് ചെയ്യുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ വെളിപ്പെടുത്തി.