പോവ 5 പ്രോ 5ജി ആമസോൺ വഴി ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

0
343

മൊബൈൽ രംഗത്തെ ആഗോള ബ്രാൻഡായ ടെക്‌നോയുടെ പോവ 5 പ്രോ 5ജി ആമസോൺ വഴി ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ടെക്ഇൻഫ്യൂസ്ഡ് ഇന്ററാക്ടീവ് എൽ.ഇ.ഡി ഡിസൈനും 5 ജിയുമുള്ളതാണ് ഫോൺ.

മീഡിയടെക്കിന്റെ ഡിമെൻസിറ്റി 6080 5 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. നവീകരിച്ച താപ നിർഗമന സംവിധാനം, 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് എഫ്.എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ, മികച്ച ഗെയിമിംഗ് എന്നിവയാണ് സവിശേഷത.

5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. 15 മിനിറ്റിനകം 50 ശതമാനവും 45 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. 31 മണിക്കൂർ വിളികളോ 9 മണിക്കൂർ ഗെയിമിംഗോ, 13 മണിക്കൂറിലേറെ വെബ് ബ്രൗസിംഗോ 12 മണിക്കൂറിലേറെ വീഡിയോ സ്‌ക്രീനിംഗോ ഫുൾചാർജിൽ ആസ്വദിക്കാം. 50 മെഗാപിക്‌സൽ എ.ഐ ക്യാമറയുമുണ്ട്. മികച്ച ഗെയിമിംഗിന് ഹൈറെസ്, ഡി.ടി.എസ് സർട്ടിഫൈഡ് ഓഡിയോ എന്നിവയ്‌ക്കൊപ്പം ഇരട്ട സ്പീക്കറുമുണ്ട്.