അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫിസ്‌കര്‍ ഇന്‍ക് അവരുടെ ഇലക്ട്രിക് എസ് യുവികള്‍ അടുത്ത ജൂലൈയോടെ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കകം ഇന്ത്യയില്‍ കാറുകള്‍ നിര്‍മിച്ചു തുടങ്ങുമെന്നും കമ്പനി സിഇഒ ഹെന്റിക് ഫിസ്‌കര്‍ പറഞ്ഞു. ഇന്ത്യയില്‍ ഇല്ക്ട്രിക് കാറുകളുടെ വില്‍പന 2025-26 ഓടെ വന്‍ വേഗത കൈവരിക്കുമെന്നും തുടക്കം മുതല്‍ വിപണിയിലെ പ്രധാന സാന്നിധ്യമാകാന്‍ തങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.