ഫോബ്സ് ഏഷ്യലിസ്റ്റിൽ ഇടം നേടി മലയാളിയായ യുവ സംരംഭകൻ.’ ഫോബ്സ് 30 അണ്ടർ 30 ഏഷ്യ’ ലിസ്റ്റിലാണ് വോള്‍ഡ് സഹസ്ഥാപകനും, സിടിഒയും, മാവേലിക്കര സ്വദേശിയുമായ സഞ്ജു സോണി കുര്യൻ ഇടം പിടിച്ചിരിക്കുന്നത്. 2018ലാണ് സിംഗപ്പൂർ ആസ്ഥാനമായി കമ്പനി ആരംഭിച്ചത്. ക്രിപ്റ്റോ നിക്ഷേപം, എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള സേവനം നൽകുന്ന സംരംഭമാണിത്. കോയമ്പത്തൂർ സ്വദേശിയായ ദർശൻ ബതീജയും ഇതിൽ പങ്കാളിയാണ്. ഫോബ്സിന്റെ ഫിനാൻഷ്യൽ ആൻഡ് വെഞ്ച്വർ കാപ്പിറ്റൽ വിഭാഗത്തിലാണ് ഇരുവരും ഇടം നേടിയത്. പേപാൽ സ്ഥാപകൻ പീറ്റർ തീൽ ഉൾപ്പെടെയുള്ളവർ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനമാണിത്. 30 വയസിൽ താഴെയുള്ളവരെയാണ് ഈ പട്ടികയിലേക്ക് പരിഗണിക്കുക.