ബാറ്ററി നിര്‍മാണം: കേന്ദ്ര സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ച് ഒല

0
157

അത്യാധുനിക ബാറ്ററി സെല്‍ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ച് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ഒല. സര്‍ക്കാരിന്റെ പിഎല്‍ഐ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് ഉടമ്പടി. കെമിക്കല്‍ സെല്‍ നിര്‍മാണത്തിന് ഒല അടക്കം നാല് കമ്പനികളെ ആനുകൂല്യത്തിനായികേന്ദ്രം മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. 18100 കോടി രൂപയുടെ പദ്ധതിയാണിത്. 2023 തുടക്കത്തില്‍ ബാറ്ററി നിര്‍മാണം തുടങ്ങുമെന്നും ഒല അറിയിച്ചു.