ഓണ്‍ലൈന്‍ പലചരക്ക് വിതരണക്കാരായ ബിഗ്ബാസ്‌കറ്റ് നിക്ഷേപകരില്‍ നിന്ന് 1600 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. നിലവില്‍ തങ്ങളുടെ പ്രധാന നിക്ഷേപകരായ ടാറ്റ ഡിജിറ്റലില്‍ നിന്നും മറ്റുമാണ് പണം സമാഹരിക്കുന്നത്. ബിഗ്ബാസ്‌കറ്റിന്റെ 62 ശതമാനം ഓഹരികളും ടാറ്റ ഡിജിറ്റലിന് സ്വന്തമാണ്.
2021ലേതിനേക്കാള്‍ 26 ശതമാനമാണ് ബിഗ്ബാസ്‌കറ്റിന്റെ വരുമാനത്തില്‍ 2022ല്‍ വളര്‍ച്ചയുണ്ടായത്.