ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായി ഗൗതം അദാനി ബില്യണയര്‍ പട്ടികയില്‍ നിന്ന് പുറത്ത്. കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് 7.6 ബില്യണ്‍ ഡോളറിന്റെ ചോര്‍ച്ചയാണ് ആദ്ദേഹത്തിന്റെ ആസ്തിയില്‍ സംഭവിച്ചത്. ഇതോടെ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുമായി ആസ്തിയില്‍ അദാനിക്കുണ്ടായിരുന്ന അന്തരം 30 ബില്യണില്‍ നിന്ന് വെറും മൂന്ന് ബില്യണായി ചുരുങ്ങി.
ഒരു മാസം മുന്‍പ് ഗൗതം അദാനിയുടെ ആസ്തി ബില്‍ഗേറ്റ്‌സിനോളം ഉയരുകയും ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ധനികനായി അദ്ദേഹം മാറുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ 27 ബില്യണ്‍ ഡോളറിനടുത്ത് ആസ്തിയില്‍ നഷ്ടം സംഭവിച്ചതാണ് തിരിച്ചടിയായത്.