രാജ്യത്ത് ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസ് 2026ല്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അഹമ്മദാബാദ് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൂടാതെ,രാജ്യത്തെ 199 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും മന്ത്രി അറിയിച്ചു. സൂറത്ത്-ബിലിമോറ റൂട്ടിലാകും രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ സഞ്ചരിക്കുക. 508 കിലോമീറ്ററിനിടെ 12 സ്‌റ്റോപ്പുകളാകും ആകെ ഉണ്ടാകുക.
നിലവില്‍ 6 മണിക്കൂറാണ് ഈ ദൂരം താണ്ടാന്‍ മറ്റ് ട്രെയിനുകള്‍ എടുക്കുന്നത്. എന്നാല്‍, ബുള്ളറ്റ് ട്രെയിനിന് ഇത് പകുതിയായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.