ബൈജൂസിന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 4588 കോടി

0
236

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബൈജൂസ് ആപ്പിന്റെ നഷ്ടം 4588 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 മടങ്ങാണ് നഷ്ടം വര്‍ധിച്ചത്. ബൈജൂസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണക്കാലത്ത് ഓണ്‍ലൈന്‍ പഠനത്തിലേക്ക് എല്ലാവരും മാറിയതോടെ മികച്ച നേട്ടം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. എന്നാല്‍, കമ്പനിയുടെ പൊടുന്നനെയുള്ള നഷ്ടം ആഗോള തലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.