ഇളയ മകൻ ആനന്ദിനു വേണ്ടി ദുബായിലെ ഏറ്റവും വില കൂടിയ വില്ല വാങ്ങി മുകേഷ് അംബാനി. ജുമൈറയിലെ ഏകദേശം 630 കോടി രൂപ വില വരുന്ന ബീച്ച് സൈഡ് ആഡംബര വില്ലയാണ് ഇളയ മകന്‍ ആനന്ദിന് വേണ്ടി മുകേഷ് അംബാനി വാങ്ങിയത്. കൃത്രിമ ദ്വീപസമൂഹത്തിന്റെ വടക്ക് ഭാഗത്താണ് ദുബായിലെ ഏറ്റവും വില കൂടിയ ബീച്ച് സൈഡ് മാന്‍ഷന്‍ സ്ഥിതി ചെയ്യുന്നത്. വില്ലയില്‍ 10 ബെഡ്‌റൂമുകളും ഒരു സ്പായും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളങ്ങളും ഉണ്ട്.