കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കൗണ്‍സില്‍ യോഗവും തെരഞ്ഞെടുപ്പും ചെറുതോണിയില്‍ ജില്ലാ വ്യാപാര ഭവനില്‍ നടന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സിജോമോന്‍ ജോസ് അധ്യക്ഷത വഹിച്ചു. ജോജിന്‍ ടി.ജോയി, കെ.ആര്‍.വിനോദ്, നജീബ് ഇല്ലത്തുപ്പറമ്പില്‍, ഷിബു എം.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി എസ്.സലിം(പ്രസി.), അഭിലാഷ് ജി.നായര്‍ (സെക്ര.), സുനൂപ് പുതുപ്പറമ്പില്‍ (ട്രഷ.) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.