ട്വിറ്റര്‍ ഇടപാടില്‍ നിന്ന് പിന്മാറാന്‍ ഇലോണ്‍ മസ്‌ക് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ട്വിറ്റര്‍ അഭിഭാഷകര്‍ കോടതിയില്‍. ട്വിറ്റര്‍ അവകാശപ്പെടുന്ന പോലെ അഞ്ച് ശതമാനമല്ല അതിലും പലമടങ്ങ് അധികം അക്കൗണ്ടുകളും വ്യാജമാണെന്ന മസ്‌കിന്റെ ആരോപണങ്ങളെയാണ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ തള്ളിയത്. മസ്‌ക് നിയമിച്ച രണ്ട് ഡാറ്റാ അനലിസ്റ്റുകള്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം 5-11 ശതമാനത്തിനിടയില്‍ വ്യാജ അക്കൗണ്ടുകളാണ് ട്വിറ്ററിലുള്ളത്. ഇത് ഇടപാടില്‍ നിന്ന് പിന്മാറാന്‍ മസ്‌ക് ചൂണ്ടിക്കാട്ടിയ ആരോപണങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ്, ട്വിറ്റര്‍ കോടതിയില്‍ വ്യക്തമാക്കി. വിഷയിത്തില്‍ മസ്‌കോ അദ്ദേഹത്തിന്റെ അഭിഭാഷകരോ പ്രതികരിക്കാന്‍ തയാറായില്ല.