മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാങ്ങുമെന്ന് മസ്‌ക്: സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവം

0
186

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്താന്‍ പണ്ടേ മിടുക്കനാണ് ടെസ്ല സിഇഒയും ലോകത്തെ ഏറ്റവും വലിയ ധനികനുമായ എലോണ്‍ മസ്‌ക്. ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ താന്‍ വാങ്ങും എന്ന മസ്‌കിന്റെ പുതിയ ട്വീറ്റാണ് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
എന്നാല്‍ മസ്‌ക് ഗൗരവമായാണോ ഇക്കാര്യം പറഞ്ഞിരിക്കുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കമുള്ള വമ്പന്‍മാരുടെ ടീം അമേരിക്കന്‍ ഗ്ലേസര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലാണുള്ളത്. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ ഏറ്റവും പിന്നിലുള്ള ക്ലബ്ബിന്റെ ആരാധകര്‍ ടീം ഉടമകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മസ്‌കിന്റെ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്. പലരും മസ്‌കിനോട് ടീം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരിന്നു.