മാരുതി സുസുക്കി ആള്‍ട്ടോ കെ10 ബുക്കിങ് ആരംഭിച്ചു

0
132

മാരുതി സുസുക്കി ആള്‍ട്ടോ കെ10 ഔദ്യോഗികമായി ബുക്കിങ് ആരംഭിച്ചു.
1000 രൂപ നല്‍കി മാരുതി സുസുക്കി അരീന ഷോറൂമുകളിലോ വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യാം. വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ ചിത്രവും നിര്‍മാതാക്കള്‍ പുറത്തുവിട്ടു. മുന്‍മോഡലുകളെ അപേക്ഷിച്ച് വ്യത്യസ്തവും ആകര്‍ഷകവുമാണ് പുതിയ ഡിസൈന്‍.
എന്‍ട്രി ലെവല്‍ വാഹനങ്ങളില്‍ കാണാത്ത വിധത്തിലുള്ള പെയിന്റ് ഫിനിഷും വാഹനത്തിലുണ്ട്. മാരുതി സുസുക്കി ആള്‍ട്ടോ വര്‍ഷങ്ങളായി നേടിയെടുത്ത പേരും പ്രശസ്തിയും പുതുതലമുറയിലൂടെ നേടാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ