വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് പ്രേക്ഷക ശ്രദ്ധ നേടുന്നു.
തിരുവോണ ദിനത്തിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍, വിനയന്‍ മാജിക് കാണാന്‍ നിരവധി പേരാണ് തിയേറ്ററുകളിലേക്ക് ഒഴുകുന്നത്.
കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്‌ക്രീനുകളാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. യുകെ ഉള്‍പ്പെടെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമായി വലിയ സ്‌ക്രീന്‍ കൗണ്ടോടെയാണ് ചിത്രത്തിന്റെ റിലീസ്. ജിസിസി ഒഴികെയുള്ള ചിത്രത്തിന്റെ വിദേശ റിലീസ് 9-ാം തീയതി ആണ്.
കേരളത്തിനു പുറമെ തിരുപ്പൂര്‍, സേലം, കോയമ്ബത്തൂര്‍, ചെന്നൈ,ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, യുപി, ഹരിയാന, ഗുജറാത്ത്, മംഗളൂരു, മണിപ്പാല്‍, മൈസൂരു എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസിംഗ് സെന്ററുകള്‍ ഉണ്ട്.അതേസമയം ഡബ്ബിംഗ് കോപ്പികളുടെ സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനാല്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകള്‍ റിലീസ് വൈകും. മറ്റു ഭാഷകളുടെ സെന്‍സറിംഗ് പൂര്‍ത്തിയായാലുടന്‍ ഇവ തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചു.
വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാതാവ്. സിജു വില്‍സന്‍ ആണ് ചിത്രത്തില്‍ നായകന്‍. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്.