അനുകൂല കാലാവസ്ഥ ലഭിച്ചതിനാൽ ഇത്തവണ മികച്ച വിളവെടുപ്പുമായി ഹൈറേഞ്ചിലെ കശുവണ്ടി കർഷകർ. മാർച്ച് മുതൽ ജൂൺവരെയാണ് വിളവെടുപ്പ് സീസൺ. നിലവിൽ 90 രൂപയാണ് കർഷകർക്ക് ലഭിക്കുന്ന വിപണിവില. വിളവെടുപ്പിന്റെ തുടക്ക സമയത്ത് കുറച്ച്കൂടി മെച്ചപ്പെട്ട വില കർഷകർക്ക് ലഭിച്ചിരുന്നു. ഇതര കൃഷികളെ അപേക്ഷിച്ച് വലിയ ചെലവില്ലാത്തതിനാൽ കശുവണ്ടി കൃഷി പൊതുവേ കർഷകർക്ക് ഭേദപ്പെട്ടവരുമാനം നൽകുന്നതാണ്. കോവിഡ് മഹാമാരിക്ക് മുൻപ് നാടൻ കശുവണ്ടിക്ക് 170 രൂപവരെ വില ലഭിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന വേനൽ മഴ ഗുണകരമെങ്കിലും, മേഘാവൃതമായ അന്തരീക്ഷം വരും മാസങ്ങളിൽ ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്