മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവും യൂറോപ്പിലേക്ക് യാത്ര തിരിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ടാണ് യാത്ര. ഫിന്‍ലന്‍ഡ്, നോര്‍വേ, ബ്രിട്ടന്‍ എന്നിവിടങ്ങളിലാകും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. മന്ത്രി വി. അബ്ദുറഹ്‌മാനും ഇവര്‍ക്കൊപ്പമുണ്ട്.
ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മാതൃക പഠിച്ച് അത് കേരളത്തില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ആരോഗ്യം ഉള്‍പ്പെടെയുളള മേഖലകളില്‍ വെയില്‍സുമായി സഹകരണം മെച്ചപ്പെടുത്തുന്നതിന് മന്ത്രിതല ചര്‍ച്ചകള്‍ നടത്തും. മൂന്നാം ലോകകേരളസഭയുടെ തുടര്‍ച്ചയായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക യോഗത്തിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുത്തിട്ടാകും മടങ്ങുക.