മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച് രത്തന്‍ ടാറ്റ

0
97

മുതിര്‍ന്ന പൗരന്മാരുടെ ഏകാന്തത ഇല്ലാതാക്കാന്‍, സേവനമെന്ന നിലയില്‍ കൂട്ടിനൊരാളെ നല്‍കുന്ന ഗുഡ് ഫെല്ലോസ് എന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഇന്ന് വെളിപ്പെടുത്തിയത്.
ടാറ്റയുടെ ജനറല്‍ മാനേജറായ 25കാരന്‍ ശന്തനു നായിഡുവാണ് ഗുഡ് ഫെല്ലോസ് സ്ഥാപകന്‍. റിട്ടയര്‍മന്റെ് ജീവിതത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രത്തന്‍ ടാറ്റ ഏറെ പിന്തുണ നല്‍കുന്നുണ്ട്. ശന്തനുവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം മുന്‍പും ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ അടിവരയിടുകയാണ് പുതിയ പ്രഖ്യാപനവും.
ഒരു കൂട്ടാഗ്രഹിച്ച് വയസ്സാം കാലത്ത് ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ മാത്രമേ ഏകാന്തതയെന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകൂ എന്ന് 84കാരനായ ടാറ്റ പറഞ്ഞു. 50 മില്യണ്‍ വയോജനങ്ങളാണ് രാജ്യത്ത് ഒറ്റയ്ക്ക് ജീവിക്കുന്നതെന്നും ഇവര്‍ക്ക് കൂട്ടാകാന്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് നിയമിക്കുമെന്നും ശന്തനു നായിഡു പറഞ്ഞു.