മെഡിക്കല്‍ കോളേജിന് ഇത്തവണയും അംഗീകാരമില്ല

0
318

ഇടുക്കി മെഡിക്കല്‍ കോളേജിന് ഇത്തവണയും അംഗീകാരം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. 100 വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മറ്റ് കുറവുകളും ചൂണ്ടിക്കാട്ടി പരിശോധനയില്‍ ഇത്തവണയും തള്ളി. ഡോക്ടര്‍മാരുണ്ടെങ്കിലും പാരാമെഡിക്കല്‍ ജീവനക്കാര്‍ പകുതി പോലും ഇല്ല. 40 നഴ്‌സുമാരുടെയും 22 നഴ്‌സിങ് അസിസ്റ്റന്റുമാരുടെയും കുറവുണ്ട്. എക്‌സ്‌റേ ഉള്‍പ്പെടെ എല്ലായിടത്തും ടെക്‌നീഷ്യന്‍മാര്‍ പകുതിയില്‍ താഴെ മാണ്രുള്ളത്. ശുചീകരണത്തൊഴിലാളികളും ഇല്ല.
അപേക്ഷ വീണ്ടും തള്ളിയതോടെ ജീവനക്കാരെ നിയമിച്ച് പുതിയ റിപ്പോര്‍ട്ട് നല്‍കിയതായും വാര്‍ത്തയുണ്ട്.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (nationalmedical commission)നിര്‍ദേശിച്ച പോരായ്മകള്‍ പരഹരിച്ച് റിപ്പോര്‍ട്ട് നല്‍കി മറുപടിക്കായി കാത്തിരിക്കുകയാണെന്നാണ് വിവരം.