മെറ്റയുടെ പുതിയ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ഒക്ടോബറിലെത്തുമെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.കമ്പനിയുടെ ആനുവല്‍ കണക്ട് ഇവന്റുമായി ബന്ധപ്പെട്ടാകും ലോഞ്ചെന്നാണ് വിവരം. നിരവധി വമ്പന്‍ ഫീച്ചറുകളാകും പുതിയ ഹെഡ്‌സെറ്റിലുണ്ടാകുക എന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. വിര്‍ച്വല്‍ റിയാലിറ്റിയില്‍ ഐ കോണ്ടാക്ട് അടക്കം സാധ്യമാക്കുന്നതാകും പുതിയ ഹെഡ്‌സെറ്റ്. മെറ്റയൂണിവേഴ്‌സ് അവതാറുകളുടെ ചലനം കൂടുതല്‍ കാര്യക്ഷമമാക്കാനാണിത്. നിലവിലുള്ള വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ വില നല്‍കേണ്ടി വരുമിതിന്.