മെറ്റയ്ക്കും ഫേസ്ബുക്കിനും ആഗോള തലത്തില്‍ വന്‍ വെല്ലുവിളിയുയര്‍ത്തുന്ന പ്രധാന എതിരാളിയായ ടിക് ടോക് മ്യൂസിക് സ്ട്രീമിങ് രംഗത്തേക്ക് കടക്കാനൊരുങ്ങുന്നു. ടിക് ടോക് മ്യൂസിക് എന്ന പേരിലാകും പുതിയ സര്‍വീസ് എത്തുക. ഈ രംഗത്തെ പ്രധാനികളായ സ്‌പോട്ടിഫൈ, ആപ്പിള്‍ മസ്റ്റ് അടക്കമുള്ളവര്‍ക്ക് ടിക് ടോക് വന്‍ വെല്ലുവിളിയാകുമെന്നുറപ്പാണ്.
ഗാനങ്ങള്‍, ആല്‍ബം, ലിറിക്‌സ്, കോട്ടുകള്‍ എന്നിവ വാങ്ങാനും പ്ലേ ചെയ്യാനും പങ്കുവയ്ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും എല്ലാം ടിക് ടോക് മ്യൂസിക്കില്‍ സൗകര്യമുണ്ടാകുമെന്നാണ് വിവരം.
നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍ക്ക് ടിക് ടോക്കിനെ ഭയക്കേണ്ടതില്ല.