യുപിഐ ഇടപാടുകള്‍ക്കുള്ള ഡിസ്‍കഷന്‍ പേപ്പര്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

Related Stories

യുപിഐ ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച്‌ റിസര്‍വ് ബാങ്ക് ഡിസ്‍കഷന്‍ പേപ്പര്‍ പുറത്തിറക്കി.

നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍, മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസ്) സമാനമായതിനാല്‍ യുപിഐ ഇടപാടിനും ചാര്‍ജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

തുകയുടെ തോതനുസരിച്ച്‌ പല തട്ടിലുള്ള ചാര്‍ജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്ബോള്‍ 2 രൂപ ചെലവുണ്ടെന്നാണ് ആര്‍ബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വരുമാനം ഉറപ്പാക്കണമെന്നും പേപ്പറില്‍ പറയുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories