ഓണം പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു. രണ്ടു മാസത്തെ തുകയായ 3200 രൂപ 50.53 ലക്ഷം പേർക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. ഇതുകൂടാതെ 6.52 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യാൻ 210.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.