പതിനൊന്ന് വര്‍ഷത്തിന് ശേഷം നടി രേവതി സംവിധാനം ചെയ്യുന്ന കജോള്‍ ചിത്രം സലാം വെങ്കിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 9നാണ് തിയേറ്ററുകളിലെത്തുക. കജോളാണ് റിലീസ് തീയതി പുറത്ത് വിട്ടത്. സുജാത എന്ന കഥാപാത്രമായാണ് കജോള്‍ ചിത്രത്തിലെത്തുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ.