റോഷാക്ക് സെക്കന്റ് ലുക്ക് ഇന്ന്; ആകാംഷയോടെ ആരാധകര്‍

Related Stories

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് എത്തും. ഇന്ന് വൈകീട്ട് ആറുമണിക്ക് പോസ്റ്റര്‍ എത്തുമെന്ന് മമ്മൂട്ടി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്.
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടാകും. നടന്‍ ആസിഫലി അതിഥി വേഷത്തിലെത്തുന്നുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories