റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്.
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടാകും. നടന്‍ ആസിഫലി അതിഥി വേഷത്തിലെത്തുന്നുണ്ട്.