ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ബ്ലൂംബെര്‍ഗാണ് വെള്ളിയാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാമതെത്തിയത്. ഇന്ത്യ ജിഡിപി വിവരങ്ങള്‍ പുറത്തുവിട്ട് രണ്ട് ദിവസത്തിനകമാണ് ബ്ലൂംബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് എത്തുന്നത്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 13.5 ശതമാനമാണ് ആദ്യ പാദത്തില്‍ വളര്‍ച്ച കൈവരിച്ചത്. ആര്‍ബിഐയുടെ പ്രവചനത്തേക്കാള്‍ അല്പം കുറവാണെങ്കിലും മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വളരെ കൂടുതലാണ്.