സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വനിതാപ്രാതിനിധ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ നാലാം ലക്കം 24ന് മാരിയറ്റ് ഹോട്ടലില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാര്‍ട്ടപ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
30 തത്സമയ സെഷനുകളിലായി എണ്‍പതിലേറെ പേര്‍ സംസാരിക്കും. 500 ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നൂറിലേറെ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കും.
23ന് കളമശേരിയിലെ ടെക്നോളജി ഇന്നൊവേഷന്‍ സോണില്‍ മാസ്റ്റര്‍ക്ലാസ് ഇവന്റ്, പരിശീലനക്കളരികള്‍, പിച്ച് ഫെസ്റ്റ്, ഷീ ലവ്സ്ടെക്, ഇന്‍വസ്റ്റര്‍ കഫേ എന്നിവ ഇതോടനുബന്ധിച്ച് നടക്കും