മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
പ്രാദേശിക ഗുസ്തിയാണ് സിനിമയുടെ പ്രമേയം എന്നും ആന്ധ്ര പ്രദേശിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഗൂണ്ട ഗെറ്റപ്പിലാകും മോഹന്‍ലാല്‍ എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍ – ലിജോ സിനിമ ആരംഭിക്കുക എന്നാണ് വിവരം. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.