കൂടുതല്‍ പ്രൈവസി ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഗ്രൂപ്പുകളില്‍ നിന്ന് മറ്റുള്ളവര്‍ അറിയാതെ ഇറങ്ങിപ്പോകാനും ഒറ്റത്തവണ മാത്രം കാണാവുന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് തടയാനും ഇനിമുതല്‍ സാധിക്കുമെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഇനി മുതല്‍ നമ്മള്‍ തീരുമാനിക്കുന്നവര്‍ക്ക് മാത്രമേ നമ്മള്‍ ഓണ്‍ലൈനാണോ അല്ലയോ എന്ന് മനസിലാകൂ. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധിയും വാട്‌സാപ്പ് കൂട്ടി. ഇനി രണ്ട് ദിവസം വരെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ സമയം ലഭിക്കും.