വായ്പാ നിരക്ക് ഉയര്‍ത്തി എസ്ബിഐ

0
123

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തി എസ്ബിഐ. പലിശനിരക്കില്‍ 20 ബേസിക് പോയന്റാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായി.മൂന്നുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടുന്നത്.

റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശയിലും അരശതമാനത്തിന്റെ വര്‍ധന വരുത്തി.ആര്‍ബിഐ റിപ്പോ നിരക്ക് അരശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തിയത്. എംസിഎല്‍ആര്‍ നിരക്ക് അധിഷ്ഠിത വായ്പ എടുക്കുന്നവരുടെ ഇഎംഐ ചെലവ് ഇനിയും ഉയരും. നിലവില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്കും പുതുതായി വായ്പ എടുക്കുന്നവര്‍ക്കും ഇത് ബാധകമാകും.

നിലവില്‍ ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്ക് 7.55 ശതമാനമാണ്. ഇത് 8.05 ശതമാനമായാണ് വര്‍ധിപ്പിച്ചത്. റിപ്പോനിരക്കിനെ അടിസ്ഥാനമായുള്ള പലിശനിരക്ക് 7.15 ശതമാനത്തില്‍ നിന്ന് 7.65 ശതമാനമായാണ് വര്‍ധിപ്പിച്ചത്.