വിനോദ, മാധ്യമ മേഖല നൂറ് ബില്യണ്‍ ഡോളര്‍ വിപണിയാകും

0
104

ഇന്ത്യയിലെ വിനോദ, മാധ്യമ മേഖല 2030 ഓടെ 100 ബില്യണ്‍ ഡോളര്‍(81000 കോടി) വിപണിയാകും. കേന്ദ്ര വാര്‍ത്താപ്രക്ഷേപണ വിതരണ സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചലച്ചിത്ര മേഖലയില്‍ ഇന്ത്യയിലേക്ക് ഉയര്‍ന്ന വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനായി ഇന്‍വെസ്റ്റ് ഇന്ത്യയെ പ്രയോജനപ്പെടുത്തുമെന്നും അപൂര്‍വ പറഞ്ഞു.
ഈ വര്‍ഷം 100 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാകും ഇന്ത്യയിലേക്ക് ഇന്‍വെസ്റ്റ് ഇന്ത്യ വഴി എത്തുക. സംസ്ഥാനങ്ങളുമായി സഹകരിച്ച് രാജ്യത്ത് ഒരു തീയേറ്റര്‍ നയം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.