ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി ഫെഡറല്‍ ബാങ്ക് ഓഹരികള്‍. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചപ്പോഴത്തേക്കാള്‍ 1.27 ശതമാനത്തോളം ഓഹരി മല്യം മെച്ചപ്പെടുത്താന്‍ ഫെഡറല്‍ ബാങ്കിനായി. ഓഹരിയൊന്നിന് 1.55 പോയിന്റ് ഉയര്‍ന്ന് 124.05 രൂപ നിരക്കിലാണ് ബിഎസ്ഇയില്‍ ഫെഡറല്‍ ബാങ്ക് വ്യാപാരം നടത്തുന്നത്.
കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിക്ക് ബാങ്ക് തുടക്കമിട്ടതിന് പിന്നാലെയാണ് ഓഹരി വിപണിയിലെ നേട്ടം.