കൊച്ചിയില്‍ നടന്നു വന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) നേതൃത്വത്തിലുള്ള ദ്വിദിന വിമന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിക്ക് സമാപനം.
വനിതാ സംരംഭകര്‍ക്കായി മികച്ച സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ലിംഗസമത്വത്തിന് ഊന്നല്‍നല്‍കി സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് സമാപന സമ്മേളനത്തില്‍ പറഞ്ഞു.
ഉച്ചകോടിയില്‍ 30 തത്സമയ സെഷനുകളിലായി 80ലേറെ പേര്‍ സംസാരിച്ചു. 500ലധികം പ്രതിനിധികള്‍ പങ്കെടുത്തു. 100ലേറെ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. ചലച്ചിത്രതാരം രമ്യാ നമ്പീശന്‍ മുഖ്യാതിഥിയായി. കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക സംബന്ധിച്ചു.