വില പ്രഖ്യാപിക്കും മുമ്പ് തന്നെ മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് വന്‍ ഡിമാന്റ്. ഇതുവരെ 40000 ബുക്കിങ്ങുകളാണ് വിറ്റാരയ്ക്ക് ലഭിച്ചത്. സെപ്റ്റംബര്‍ ആദ്യം വിറ്റാരയുടെ വില പ്രഖ്യാപിക്കുമെന്നും ഡെലിവറി ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 11000 രൂപ സ്വീകരിച്ചാണ് മാരുതി എസ്‌യുവിയുടെ ബുക്കിങ് ആരംഭിച്ചത്. നെക്‌സ(Nexa) വഴിയോ ഓണ്‍ലൈനായോ പുതിയ എസ്‌യുവി ബുക്ക് ചെയ്യാം.
സെല്‍ഫ് ചാര്‍ജിങ് ശേഷിയുള്ള ഇന്റെലിജെന്റ് ഹൈബ്രിഡ് ടെക്‌നോളജിയാണ് മാരുതി പുതിയ മോഡലില്‍ അവതരിപ്പിക്കുന്നത്. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റര്‍ ഹൈബ്രിഡ് എഞ്ചിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റര്‍ നെക്സ്റ്റ് ജെന്‍ കെ-സീരീസ് എഞ്ചിനിലും വാഹനം എത്തുന്നുണ്ട്.
പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയര്‍ലെസ് ചാര്‍ജര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലെ, കണക്റ്റര്‍ കാര്‍ ടെക്ക് എന്നിവയുമുണ്ട്. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, ടയര്‍പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റം, ഹില്‍ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹില്‍ ഡിസന്‍ഡ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തിലുണ്ട്.