സ്വീഡിഷ് ആഢംബര വാഹന കമ്പനിയായ വോള്‍വോ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വിഷയം പരിഗണിച്ച് വരികയാണെന്ന് കമ്പനി സിഇഒ ജിം റോവന്‍ വ്യക്തമാക്കി. ഏഷ്യയില്‍, ചൈനയ്ക്ക് പുറത്ത് ഒരു നിര്‍മാണശാല നിര്‍മിക്കുന്നത് സംബന്ധിച്ച സാധ്യതകളെ കുറിച്ച് കമ്പനി ആലോചിക്കുകയാണ്. ഇതിനായി ഇന്ത്യയും മറ്റ് തെക്ക് കിഴക്കന്‍ രാജ്യങ്ങളെയുമാണ് കമ്പനി പരിഗണിക്കുന്നതെന്നാണ് വിവരം. ആഭ്യന്തര, ആഗോള വിപണികളിലേക്ക് ആവശ്യാനുസരണം വാഹനങ്ങള്‍ നിര്‍മിച്ച് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.