സംസ്ഥാനത്ത് സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തത് അര ലക്ഷത്തിലധികം സംരംഭങ്ങള്‍. പദ്ധതി ആരംഭിച്ച് 145 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.
മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ, പട്ടിക വിഭാഗം സംരംഭങ്ങളുടെതായി 2,300 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കണക്കുകള്‍ പ്രകാരം, 50,218 സംരംഭങ്ങളിലായി 2,970 കോടി രൂപയുടെ നിക്ഷേപവും 1,10,183 തൊഴിലവസരങ്ങളുമാണ് വന്നിട്ടുള്ളത്. കൃഷി- ഭക്ഷ്യ സംസ്കരണം, ടെക്സ്റ്റൈല്‍- ഗാര്‍മെന്റ്സ്, ഇലക്‌ട്രിക്കല്‍- ഇലക്‌ട്രോണിക്സ്, എന്നീ സംരംഭ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടന്നിട്ടുള്ളത്.
സംരംഭക വര്‍ഷം പദ്ധതിയുടെ പ്രചരണാര്‍ത്ഥം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 1,034 തദ്ദേശസ്ഥാപനങ്ങളിലായി 1,158 പൊതു ബോധവല്‍ക്കരണ പരിപാടികളാണ് നടത്തിയത്. കൂടാതെ, വിദേശ മലയാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ നോര്‍ക്കയുടെ സഹായത്തോടെ ശില്‍പശാല നടത്താനും പദ്ധതിയിടുന്നുണ്ട്.
                        
                                    


