മികച്ച തുടക്കം നേടി കേരളത്തിന്റെ സംരംഭക വര്‍ഷം 2.0. സംരംഭക വര്‍ഷം 2.0 പദ്ധതിയിലൂടെ 2023-24 വര്‍ഷത്തില്‍ അയ്യായിരത്തിലധികം സംരംഭങ്ങള്‍ കേരളത്തിലാരംഭിച്ചു. 333 കോടിയിലധികം രൂപയുടെ നിക്ഷേപവും പതിനായിരത്തിലധികം തൊഴിലും സൃഷ്ടിക്കാന്‍ പദ്ധതിക്ക് സാധിച്ചു.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സംരംഭക വര്‍ഷം പദ്ധതിയിലൂടെ 2022-23 വര്‍ഷത്തില്‍ 1,39,000 സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭിച്ചത്. മൂന്ന് ലക്ഷത്തിലധികം തൊഴിലും 8422 കോടിയുടെ നിക്ഷേപവും കൊണ്ടുവന്ന പദ്ധതി ദേശീയതലത്തില്‍ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരവും നേടുകയുണ്ടായി. മികച്ച വിജയം പദ്ധതി നേടിയതിനാല്‍ സംരംഭകവര്‍ഷം തുടരാന്‍ തീരുമാനിക്കുകയും 2023-24 വര്‍ഷത്തില്‍ സംരംഭകവര്‍ഷം 2.0 പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. പ്രഖ്യാപനം വെറുതെയായില്ല എന്ന് സൂചിപ്പിക്കുന്ന വിധത്തില്‍ മികച്ച തുടക്കമാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. എം എസ് എം ഇ മേഖലയില്‍ മികവോടെ മുന്നോട്ട് പോവുകയാണ് കേരളമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കുറിച്ചു.